Quantcast

കാറിനെ 'ഹെലികോപ്റ്ററാക്കി'; കയ്യോടെ പൊക്കി പൊലീസ്

കാറിന്റെ പുറക് വശവും മുകള്‍ ഭാഗവും പൊളിച്ചു മാറ്റി ചില ഭാഗങ്ങള്‍ ചേര്‍ത്തുപിടിപ്പിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    19 March 2024 2:12 PM GMT

കാറിനെ ഹെലികോപ്റ്ററാക്കി; കയ്യോടെ പൊക്കി പൊലീസ്
X

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കാറിനെ രൂപമാറ്റം വരുത്തി 'ഹെലികോപ്റ്റ'റാക്കി സഹോദരങ്ങള്‍. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. മാരുതി സുസുക്കി വാഗന്‍ ആര്‍ കാറാണ് രൂപമാറ്റം വരുത്തി ഹെലികോപ്റ്റര്‍ പരുവത്തിലാക്കിയത്. എന്നാല്‍ പദ്ധതി അറിഞ്ഞെത്തിയ പൊലീസ് വാഹനം കയ്യോടെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിന്റെ പുറക് വശവും മുകള്‍ ഭാഗവും പൂര്‍ണമായും പൊളിച്ചു മാറ്റി ചില ഭാഗങ്ങള്‍ ചേര്‍ത്തുപിടിപ്പിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.



TAGS :

Next Story