Quantcast

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 29 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

ഏറ്റുമുട്ടൽ നടന്നത് വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബസ്തർ മണ്ഡലത്തിൽ

MediaOne Logo

Web Desk

  • Updated:

    16 April 2024 1:57 PM

Published:

16 April 2024 1:08 PM

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ;  29 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
X

ഛത്തീസ്ഗഢ്: ചത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചു. വെള്ളിയാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബസ്തർ മണ്ഡലത്തിലെ കങ്കേർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. 3 സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.

ചോട്ടേബേത്തിയ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തിൽ നിലവിൽ വെടിവയ്പ്പ് തുടരുന്നതായി സ്ഥലം എസ്.പി അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടോടുകൂടിയാണ് ബിനഗുണ്ട, കോർനൂർ ഗ്രാമങ്ങളിൽ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെയും ജില്ലാ റിസർവ് ഗാർഡിന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് സാനിധ്യം തിരിച്ചറിയുകയായിരുന്നു.

പ്രദേശത്ത് നിന്ന് ഒളിപ്പിച്ചുവെച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

TAGS :

Next Story