Quantcast

മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ

അഴുക്കുചാല്‍ വൃത്തിയാക്കാനായി കേന്ദ്ര സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Feb 2023 6:33 AM GMT

manhole
X

മാന്‍ഹോള്‍

ഡല്‍ഹി: രാജ്യത്ത് മാന്‍ഹോളുകള്‍ക്ക് പകരം മെഷീന്‍ ഹോളുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മാലിന്യ സംസ്കരണത്തിന് ഊന്നൽ നല്‍കും. അഴുക്കുചാല്‍ വൃത്തിയാക്കാനായി കേന്ദ്ര സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സാങ്കേതികവിദ്യ അടിസ്ഥാനത്തിലായിരിക്കും ശുചീകരണം നടത്തുക. 2047ഓടെ അരിവാള്‍ രോഗം നിർമാർജനം ചെയ്യും.നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സംരഭങ്ങൾക്ക് കൂടുതൽ ഉപകരണങ്ങൾ വിതരണം ചെയ്യും.157 നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 157 മെഡിക്കൽ കോളേജുകൾ 2014 മുതൽ നിർമിച്ചു.സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ ആവിഷ്കരിക്കും.മൂന്നു വർഷം കൊണ്ട് 1 കോടി കർഷകർക്ക് സ്വാഭാവിക കൃഷിക്ക് സഹായം നൽകും.പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 66000 കോടി നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

TAGS :

Next Story