Quantcast

ആക്രമണം രൂക്ഷമായ മണിപ്പൂരിൽ ജാഗ്രത തുടരുന്നു; ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഡ്രോണുകളെ പ്രതിരോധിക്കാനുള്ള കൂടുതൽ ആന്‍റി ഡ്രോൺ ഉപകരണങ്ങൾ എത്തിച്ചു നിരീക്ഷണം ശക്തമാക്കുകയാണ് സർക്കാർ

MediaOne Logo

Web Desk

  • Updated:

    2024-09-09 03:14:39.0

Published:

9 Sep 2024 1:18 AM GMT

manipur violence
X

ഇംഫാല്‍: ആക്രമണം രൂക്ഷമായ മണിപ്പൂരിൽ ജാഗ്രത തുടരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും മണിപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഡ്രോണുകളെ പ്രതിരോധിക്കാനുള്ള കൂടുതൽ ആന്‍റി ഡ്രോൺ ഉപകരണങ്ങൾ എത്തിച്ചു നിരീക്ഷണം ശക്തമാക്കുകയാണ് സർക്കാർ. ആക്രമണം ആരംഭിച്ച് 16 മാസം പിന്നിട്ടിട്ടും സമാധാനം പുനഃ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാരിനെതിരെ ഇംഫാലിൽ സ്ത്രീകൾ പന്തം കൊളുത്തി പ്രതിഷേധിച്ചു.

ഒരാഴ്ചയ്ക്കിടെ 9 പേർ കൊല്ലപ്പെട്ട പ്രശ്ന ബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും ആക്രമണം അവസാനിപ്പിക്കാൻ ആയിട്ടില്ല. ജിരിബാം,ബിഷ്ണുപൂർ, ഇൻഫാൽ വെസ്റ്റ് മേഖലകളിൽ ഏതുസമയവും അക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുകയാണ്. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് കേന്ദ്ര ഇടപെടൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സംയുക്ത സേനകളുടെ തലവനായി കമാൻഡറിനെ നിയമിക്കണമെന്നും ഗവർണർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒൻപത് നിർദേശങ്ങൾ അടങ്ങിയ നിവേദനം ഗവർണർ ലക്ഷ്മൺ ആചാര്യ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഉടൻ കൈമാറും.

ആറ് പേർ കൊല്ലപ്പെട്ട ജിരിബാം ജില്ലയിലെ നിരോധനാജ്ഞ തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ കൂട്ടം കൂടരുതെന്നും ആയുധങ്ങൾ കൈവശം വയ്ക്കരുത് എന്നും കർശന നിർദേശവും നൽകിയിട്ടുണ്ട്. ഡ്രോൺ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ ആന്‍റി ഡ്രോൺ ഉപകരണങ്ങൾ എത്തിച്ചു നിരീക്ഷണം ശക്തമാക്കുകയാണ് സർക്കാർ.

TAGS :

Next Story