Quantcast

ഐടി മേഖലയിൽ വൻ തൊഴിലവസരങ്ങൾ; 2022ൽ മൂന്നര ലക്ഷം പുതുമുഖങ്ങൾക്ക് അവസരം നൽകാനൊരുങ്ങി കമ്പനികൾ

ഇന്ത്യൻ ഐടി സർവീസ് മാർക്കറ്റ് 2022ൽ 230 ബില്യൺ ഡോളറിൽ നിന്ന് 240 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    17 Feb 2022 10:58 AM GMT

ഐടി മേഖലയിൽ വൻ തൊഴിലവസരങ്ങൾ; 2022ൽ മൂന്നര ലക്ഷം പുതുമുഖങ്ങൾക്ക് അവസരം നൽകാനൊരുങ്ങി കമ്പനികൾ
X

2022ൽ ഐടി മേഖലയിൽ വമ്പൻ തൊഴിലവസരങ്ങളുണ്ടാകുന്നു. മൂന്നര ലക്ഷം പുതുമുഖങ്ങൾക്ക് അവസരം നൽകാനൊരുങ്ങിയിരിക്കുകയാണ് ഐടി കമ്പനികൾ. കോഗ്‌നിറ്റീവ് ഇൻറലജൻറ്‌സ് പ്ലാറ്റ്‌ഫോമായ അൺഎർത്ത് ഇൻസൈറ്റ് നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. വരും വർഷത്തിൽ ഇത്തരം തൊഴിൽ സാധ്യത വർധിക്കുമെന്ന് ക്യൂത്രീ ഇൻസൈറ്റ്‌സ്, എഫ്‌വൈ22 ഫോർകാസ്റ്റ് എന്നിവ വ്യാഴാഴ്ച പുറത്തുവിട്ട പഠനത്തിൽ പറയുന്നു.

മധ്യനിലയിലുള്ള ചെറുകിട ഐടി കമ്പനികൾ 8-12 ശതമാനം ശമ്പളവർധനവും 15-20 ശതമാനം പ്രൊമോഷനും നൽകുന്നതായും പഠനം ചൂണ്ടിക്കാട്ടി. ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ എക്കാലത്തെയും വലിയ വരുമാന വർധനവാകുന്ന 19-12 ശതമാനത്തിൽ 2022 സാമ്പത്തിക വർഷത്തിൽ ഐടി സർവീസ് കമ്പനികളെത്തുമെന്നും പഠനം പ്രതീക്ഷ പ്രകടിപ്പിച്ചു.

''രാജ്യത്താകമാനം പകർച്ചവ്യാധി വ്യാപിച്ച കഴിഞ്ഞ ആഴ്ചകളിൽ ഐടി കമ്പനികൾ വളർച്ച നിലനിർത്തിയിരുന്നു. എക്കാലത്തെയും മികച്ച വരുമാനം നേടുന്ന തരത്തിൽ അവ തുടരുകയുമാണ്. അതിനാൽ എസ്റ്റിമേറ്റ് പ്രകാരം പുതിയ നിയമനങ്ങൾ നടക്കും'' അൺഎർത്ത് സിഇഒയും സ്ഥാപകനുമായ ഗൗരവ് വാസു പറഞ്ഞു.

വിലനിർണ്ണയം, പങ്കാളിത്തം തുടങ്ങിയവയുടെ പിൻബലത്തിൽ 2023 ലും 2024ലും വളർച്ച തുടരുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ ഐടി സർവീസ് മാർക്കറ്റ് 2022ൽ 230 ബില്യൺ ഡോളറിൽ നിന്ന് 240 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. 15 മുതൽ 20 വരെയുള്ള ഇന്ത്യൻ ഐടി സേവന സ്ഥാപനങ്ങളാണ് ഈ വളർച്ചക്ക് ചുക്കാൻ പിടിക്കുന്നത്.

By 2022, there will be huge job opportunities in the IT sector. IT companies are ready to cater to 3.5 lakh new entrants, Freshers,

TAGS :

Next Story