ഭാര്യയെ 'ഭൂതം', 'പിശാച്' എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് കോടതി
പരാജയപ്പെട്ട വിവാഹ ബന്ധങ്ങളില്‍ വൃത്തികെട്ട ഭാഷകള്‍ ഉപയോഗിക്കുന്നത് എല്ലായിപ്പോഴും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് കോടതി
പട്‌ന: ഭാര്യയെ ഭൂതം, പിശാച് എന്നിങ്ങനെ വിളിക്കുന്നത് എല്ലായിപ്പോഴും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് പട്‌ന ഹൈക്കോടതി. ഭാര്യയെ ഭൂതം, പിശാച് എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ (ഭര്‍ത്താവോ ബന്ധുക്കളോ ഭാര്യയോട് കാണിക്കുന്ന ക്രൂരത) പ്രകാരമുള്ള ക്രൂരതയായി എല്ലായിപ്പോഴും കണക്കാക്കാനാവില്ലെന്ന് പട്‌ന ഹൈകോടതി വ്യക്തമാക്കി.
പരാജയപ്പെട്ട വിവാഹ ബന്ധങ്ങളില്‍ വൃത്തികെട്ട ഭാഷകള്‍ ഉപയോഗിക്കുന്നത് എല്ലായിപ്പോഴും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് ബിബേക് ചൗധരി പറഞ്ഞു. തന്റെ കക്ഷിയെ എതിര്‍ കക്ഷി പിശാച്, ഭൂതം എന്നിങ്ങനെ വിളിച്ച് അധിക്ഷേപിച്ചുവെന്ന അഭിഭാഷകന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് ബിബേക് ചൗധരി.
ഇത്തരം വാദങ്ങളെ അംഗീകരിക്കാന്‍ കോടതിക്കാവില്ലെന്നും വിവാഹ ബന്ധങ്ങളില്‍ പ്രത്യേകിച്ച് വിവാഹബന്ധം പരാജയപ്പെടുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വൃത്തികെട്ട ഭാഷയില്‍ പരസ്പരം അധിക്ഷേപിക്കുന്ന സംഭവങ്ങളുണ്ട്. എന്നാല്‍ ഇവയെല്ലാം ക്രൂരതയുടെ പരിതിക്കുള്ളില്‍ വരുന്നതല്ലെന്നും ജസ്റ്റിസ് പറഞ്ഞു.
സ്ത്രീധനം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ യുവതിയുടെ കുടുംബം നല്‍കിയ പരാതികേള്‍ക്കവെയാണ് കോടതിയുടെ നിരീക്ഷണം.
Adjust Story Font
16