Quantcast

എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട;പ്രഖ്യാപനവുമായി ആർ.ബി.ഐ

ബാങ്കുകൾക്ക് റിസർവ് ബാങ്കിലുള്ള നിക്ഷേപത്തിന് നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    8 April 2022 2:08 PM GMT

എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട;പ്രഖ്യാപനവുമായി ആർ.ബി.ഐ
X

ഡൽഹി: യു.പി.ഐ സംവിധാനം ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും കാർഡ് രഹിത പണം പിൻവലിക്കാൻ സൗകര്യം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിർദേശം. നിലവിൽ ചില ബാങ്കുകളിൽ മാത്രമാണ് ഈ സൗകര്യം. ഇത് മറ്റെല്ലാം ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്ക്.

പണവായ്പ നയപ്രഖ്യാപനത്തിൽ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഇതിന് പുറമേ ഇടപാടുകൾ വേഗത്തിൽ നിർവഹിക്കാൻ സാധിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.എ.ടി.എം തട്ടിപ്പുകൾ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.

മുഖ്യപലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ് റിസർവ് ബാങ്ക് പണ വായ്പനയം പ്രഖ്യാപിച്ചത്. വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. റിപ്പോനിരക്ക് നാലുശതമായി തുടരും.

ബാങ്കുകൾക്ക് റിസർവ് ബാങ്കിലുള്ള നിക്ഷേപത്തിന് നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.



Cardless ATM cash withdrawal: RBI makes big announcement for bank customers

TAGS :

Next Story