Quantcast

വിദ്വേഷ വീഡിയോ പ്രചാരണം; ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കുമെതിരെ കേസ്

രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും മുസ്‌ലിംകൾക്ക് വൻ തോതിൽ‌ ഫണ്ട് നൽകുന്നതായി കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ.

MediaOne Logo

Web Desk

  • Updated:

    2024-05-06 13:09:23.0

Published:

6 May 2024 12:23 PM GMT

Case against JP Nadda, Amit Malviya over Karnataka BJP Hate Video
X

ബെംഗളൂരു: സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയ്ക്കും പാർട്ടി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും കർണാടക അധ്യക്ഷൻ ബി.വൈ വിജയേന്ദ്രയ്ക്കുമെതിരെ കേസ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്‌ലിംകൾക്ക് വൻ തോതിൽ‌ ഫണ്ട് നൽകുന്നതായി കാണിച്ച് കർണാടക ബിജെപിയുടെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ.

രാഹുൽ ഗാന്ധിയുടെയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകളാണ് മെയ് നാലിന് ബിജെപി കർണാടക ഘടകം ട്വീറ്റ് ചെയ്ത 17 സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോയിൽ കാണിക്കുന്നത്. ഇരുവരും ഒരു പക്ഷിക്കൂട്ടിൽ മുസ്‌ലിം എന്ന് അടയാളപ്പെടുത്തിയ മുട്ട വയ്ക്കുന്നു, മുട്ട വിരിഞ്ഞ ശേഷം, രാഹുൽ ഗാന്ധി മുസ്‌ലിം കുഞ്ഞുങ്ങൾക്ക് ഫണ്ട് നൽകുകയും മറ്റുള്ളവർ അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു എന്ന രീതിയിലാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

സംഭവത്തിൽ മൂന്ന് നേതാക്കളടക്കമുള്ളവർക്കെതിരെ കർണാടക കോൺ​ഗ്രസ് നിയമകാര്യ ടീം അം​ഗം രമേശ് ബാബു പൊലീസിൽ പരാതി നൽകുകയായിരുന്നു. വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട് നേരത്തെ കോൺ​ഗ്രസ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

'ബിജെപിക്ക് സാമാന്യബുദ്ധി ഇല്ല. അവരുടെ ഉന്നത നേതൃത്വവും അങ്ങനെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ ഹിജാബും ബാങ്കുവിളിയും ഹലാലുമൊക്കെ പരീക്ഷിച്ചു. ആളുകൾ അംഗീകരിച്ചില്ല. ഇപ്പോഴിതാ അടുത്ത അടവുമായി ഇറങ്ങിയിരിക്കുന്നു. ഇത്തവണ അവർക്ക് ഇരട്ട അക്ക സീറ്റുകൾ പോലും വിജയിക്കില്ല'- ​ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. 'ബിജെപി തങ്ങളുടെ പ്രകടനപത്രിക ജനങ്ങൾക്കിടയിൽ എത്തിച്ചതിന് കോൺഗ്രസ് നന്ദി പറയണം' എന്നായിരുന്നു കേസെടുത്തതിനെ കുറിച്ച് അമിത് മാളവ്യയുടെ പ്രതികരണം.

തെലങ്കാനയിൽ ഈ മാ​സമാദ്യം നടന്ന ഒരു റാലിയിൽ, താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാല​ത്തോ​ളം എ​സ്.​സി-​ എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി പറഞ്ഞിരുന്നു. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോദി. താൻ മൂ​ന്നാം ത​വ​ണ​ അധികാരത്തിലെത്തുമ്പോൾ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും മോദി അവകാശപ്പെട്ടു.



TAGS :

Next Story