Quantcast

വഖഫ് നിയമഭേദഗതി ബില്ലിനെ അനുകൂലിച്ച് സിബിസിഐ

'നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധം'

MediaOne Logo

Web Desk

  • Published:

    31 March 2025 12:28 PM

വഖഫ് നിയമഭേദഗതി ബില്ലിനെ അനുകൂലിച്ച് സിബിസിഐ
X

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കാത്തോലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ. 'നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധമാണ്. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡ് ഈ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തി. ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം. മുനമ്പം ഉൾപ്പടെയുള്ള ഭൂമി തർക്കങ്ങൾക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കു'മെന്നും സിബിസിഐയുടെ വാർത്താകുറിപ്പിൽ പറയുന്നു.

'നിയമപരമായ ഭേദഗതിയിലൂടെ മാത്രമേ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുകയുള്ളൂ. ഇത് ജനപ്രതിനിധികൾ തിരിച്ചറിയണം. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോള്‍ പക്ഷപാതപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണ'മെന്നും വാർത്താക്കുറിപ്പ് കൂട്ടിച്ചേർത്തു. വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാര്‍ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തിന് പിന്നാലെയാണ് സിബിസിഐയും രംഗത്തെത്തിയത്.

TAGS :

Next Story