കർണാടകയിൽ ഡി കെ ശിവകുമാറിന്റെ വീട്ടിൽ റെയ്ഡ്; നിർണായക രേഖകൾ ലഭിച്ചെന്ന് സി.ബി.ഐ
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്.
ബംഗളുരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ വീടുകളിൽ സി.ബി.ഐ റെയ്ഡ്. ഇന്നലെ രാത്രിയാണ് ശിവകുമാറിന്റെ രാമനഗര ജില്ലയിലെ വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിർണായക രേഖകൾ ലഭിച്ചെന്ന് സി.ബി.ഐ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ശിവകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ റെയ്ഡ് ഉണ്ടായത്.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു മണിക്കൂറിനുള്ളില്‍ ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുള്‍പ്പെടെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സി.ബി.ഐ നടപടിയെന്നതാണ് ശ്രദ്ധേയം. അതേസമയം, സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
Adjust Story Font
16