സി.ബി.എസ്.ഇ പത്താം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു; 94.40 ശതമാനം വിജയം
ഏറ്റവും ഉയർന്ന വിജയശതമാനം കേരളത്തിലാണ് (99.74 ശതമാനം)
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്. ഏറ്റവും ഉയർന്ന വിജയശതമാനം കേരളത്തിലാണ്. 99.74 ശതമാനം പേരാണ് കേരളത്തിൽ വിജയിച്ചത്. രണ്ടാംഘട്ട പരീക്ഷഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചുശതമാനം കുറവ് വിജയമാണ് ഇക്കുറിയുള്ളത്.
95 ശതമാനത്തിനുമുകളിൽ മാർക്ക് നേടിയ 64,908 പേരും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ 2.36 ലക്ഷംപേരുമുണ്ട്. cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും.
CBSE Class 10 Result Declared
Next Story
Adjust Story Font
16