Quantcast

മണിപ്പൂർ സംഘർഷം; സർക്കാരിനെതിരായ വിമർശനത്തിൽ ബിജെപി നേതാക്കളെ അനുനയിപ്പിക്കാൻ കേന്ദ്രനേതൃത്വം

സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം, ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് കത്തയച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    1 Oct 2023 1:21 AM GMT

Central leadership to persuade BJP leaders over criticize the government in Manipur riot
X

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ ബിരേൻസിങ് സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന നേതാക്കൾ കുറ്റപ്പെടുത്തിയതിന് പിന്നാലെ നേതൃത്വത്തെ അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കളുടെ നീക്കം. സ്വന്തം സർക്കാരിനെതിരെ പാർട്ടി രംഗത്തുവന്നത് പ്രശ്നം രൂക്ഷമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.

സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം, ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് കത്തയച്ചിരുന്നു. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയുടെയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടുകൾക്ക് നേരെയും കഴിഞ്ഞദിവസം പ്രതിഷേധക്കാരുടെ ആക്രമണമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

TAGS :

Next Story