സ്വാതി മാലിവാളിനെതിരായ അതിക്രമം; ബൈഭവ് കുമാറിന് കേന്ദ്ര വനിതാ കമ്മീഷന്റെ നോട്ടീസ്
നാളെ രാവിലെ 11ന് ഹാജരാകാനാണ് കേന്ദ്ര വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്
ഡല്‍ഹി: എഎപി രാജ്യസഭാംഗം സ്വാതി മാലിവാളിനെതിരായ അതിക്രമത്തില്‍ ബൈഭവ് കുമാറിന് കേന്ദ്ര വനിതാ കമ്മീഷന്റെ നോട്ടീസ്. നാളെ രാവിലെ 11ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആയ ബൈഭവ് കുമാറിന്റെ അതിക്രമം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തികാട്ടാനും ശ്രമിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയ സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കൈയേറ്റം ചെയ്തത്. ഉടന്‍ സ്വാതി മലിവാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ അസാരസ്യങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം.
അതേസമയം ആക്രമണത്തിന്ന് ശേഷവും കെജ്‌രിവാളിനൊപ്പം ബൈഭവിനെ കണ്ടത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമം. ബുധനാഴ്ച ലക്‌നൗ വിമാനത്താവളത്തില്‍ കെജ്‌രിവാളിനൊപ്പം ബൈഭവിനെ കണ്ടത് ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് നാളെ രാവിലെ 11 ന് ഹാജരാകാന്‍ കേന്ദ്ര വനിതാ കമ്മീഷന്‍ ബൈഭവ് കുമാറിന നോട്ടീസ് അയച്ചത്.
Adjust Story Font
16