സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നിന്റെ വില കുറയ്ക്കാനായി കേന്ദ്രം ചർച്ച നടത്തണം: സുപ്രീംകോടതി
എസ്എംഎ രോഗിക്ക് കേന്ദ്ര സർക്കാർ മരുന്ന് വാങ്ങി നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

ന്യൂ ഡൽഹി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നിന്റെ വില കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി. സബ്‌സിഡി നല്‍കുന്നതിനുള്ള സാധ്യത പുനപരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എസ്എംഎ രോഗിക്ക് കേന്ദ്ര സർക്കാർ മരുന്ന് വാങ്ങി നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
Next Story
Adjust Story Font
16