ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപെയ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം
ചംബൈ സോറൻ
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപെയ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും . 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം. ഇ.ഡി അറസ്റ്റിനെതിരായ ഹേമന്ത് സോറന്‍റെ ഹരജി ഇന്ന് 10.30ന് സുപ്രിം കോടതി പരിഗണിക്കും.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് സർക്കാർ രൂപീകരണത്തിനുള്ള അനുമതി ഗവർണർ സി.പി രാധാകൃഷ്ണൻ മഹാസഖ്യത്തിന് നൽകിയത് . ഹേമന്ത് സോറന്‍റെ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ചംപെയ് സോറൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ കക്ഷി യോഗത്തിൽ ഏകകണ്ഠമായാണ് ചംപൈ സോറനെ തെരഞ്ഞെടുത്തത്.മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേഗത്തിലാക്കാൻ ഗവർണർ നടപടി സ്വീകരിക്കാത്തത് ബിജെപിയെ സഹായിക്കാനാണെന്നും ആക്ഷേപം ഉയർന്നിരുന്നു.പിന്നാലെയാണ് സർക്കാർ രൂപീകരിക്കുവാൻ ഗവർണർ ചംപെയ് സോറനെ ക്ഷണിച്ചത്.
അതേസമയം ഇഡി അറസ്റ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. സോറനെ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ 10 ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെടും. റാഞ്ചി പ്രത്യേക കോടതിയിലാണ് സോറനെ ഹാജരാക്കുക. അതേസമയം അറസ്റ്റിന് എതിരെ സോറൻ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്.
Adjust Story Font
16