ആന്ധ്രാപ്രദേശിനെ നയിക്കാൻ ചന്ദ്രബാബു നായിഡു; ഉപമുഖ്യമന്ത്രിയായി പവൻ കല്യാൺ ചുമതലയേറ്റു
ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വിജയവാഡ: നാലാം വട്ടം ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) നേതാവ് Chandrababu Naidu takes oath as Andhra Pradesh CM. വിജയവാഡയിലെ കേസരപള്ളി ഐ.ടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ജനസേനാ അധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നായിഡുവിനും പവൻ കല്യാണിനും പിന്നാലെ മൂന്നാമനായാണു ലോകേഷ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ജെ.പി നഡ്ഡ, ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ, സിനിമാതാരങ്ങളായ ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ തുടങ്ങിയവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തു.
നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. 1995 മുതൽ 2004 വരെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മേയ് 13നാണ് ആന്ധ്രാപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. അധികാരത്തുടർച്ച തേടി വൈഎസ്ആർസിപി 174 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി. ബിജെപിയുമായും പവൻ കല്യാണിൻ്റെ ജനസേനാ പാർട്ടിയുമായും സഖ്യത്തിലാണ് ടിഡിപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Adjust Story Font
16