Quantcast

ചന്ദ്രയാൻ 3; പരീക്ഷണങ്ങൾ പൂർണ തോതിൽ ആരംഭിച്ചു, വിവരങ്ങൾ കാത്ത് ലോകം

റോവർ സഞ്ചരിച്ച് ലാൻ‍ഡറിന്റെ മുന്നിലെത്തി ചന്ദ്രനിലിരിക്കുന്ന ലാൻഡറിന്റെ ചിത്രമെടുക്കും.

MediaOne Logo

Web Desk

  • Updated:

    2023-08-25 06:44:13.0

Published:

25 Aug 2023 1:21 AM GMT

chandrayaan 3
X

ഡൽഹി: ചന്ദ്രയാൻ മൂന്നിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ പൂർണ തോതിൽ ആരംഭിച്ചു. ചന്ദ്രോപരിതലത്തിലെ കൂടുതൽ ദൃശ്യങ്ങളും പരീക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങളും ഐഎസ്ആർഒ ഇന്ന് പുറത്തു വിട്ടേക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങൾ ഐഎസ്ആർഒ ക്രോഡീകരിച്ച് വരികയാണ്.

റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. റോവർ സഞ്ചരിച്ച് ലാൻ‍ഡറിന്റെ മുന്നിലെത്തി ചന്ദ്രനിലിരിക്കുന്ന ലാൻഡറിന്റെ ചിത്രമെടുക്കും. ലാൻഡർ റോവറിന്റെയും റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രന്റെ മണ്ണിലുണ്ടാക്കിയ ചിത്രങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ലാൻഡറിലെ പ്രധാന മൂന്ന് പേ ലോഡുകളും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. റോവറിലെ രണ്ട് പേ ലോഡുകൾ പ്രവ‌‌ർത്തിപ്പിക്കുന്ന ജോലികൾക്കും വൈകാതെ തുടക്കമാകും.

TAGS :

Next Story