Quantcast

ചന്ദ്രനിലിറങ്ങാൻ തയ്യാറായി ലാന്‍ഡര്‍; ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിങ് ബുധനാഴ്ച

ലാൻഡർ മൊഡ്യൂൾ ചന്ദ്രന് 25 കിലോമീറ്റർ അടുത്ത്

MediaOne Logo

Web Desk

  • Updated:

    2023-08-20 00:56:37.0

Published:

20 Aug 2023 12:52 AM GMT

ചന്ദ്രനിലിറങ്ങാൻ തയ്യാറായി ലാന്‍ഡര്‍; ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിങ് ബുധനാഴ്ച
X

ചന്ദ്രയാൻ മൂന്നിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായെന്ന് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂൾ ചന്ദ്രന് 25 കിലോമീറ്റർ അരികെയുള്ള ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ലാൻഡറിന്റെ ഭ്രമണപഥം താഴ്ത്തുന്ന രണ്ടാംഘട്ടവും വിജയകരമാണ്. അകലെയുള്ള ഭ്രമണപാത 134 കിലോമീറ്ററാണ്. ഇനി ലാൻഡിങ് സൈറ്റിൽ സൂര്യോദയത്തിനായി കാത്തിരിപ്പാണ്. ബുധനാഴ്ചയാണ് സോഫ്റ്റ് ലാന്‍റിങ് നടക്കുക. ചന്ദ്രനിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി പരിശോധനകളും തുടങ്ങിക്കഴിഞ്ഞു.

അതേസമയം, റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമം പ്രതിസന്ധിയിലാണ്. ചാന്ദ്രഭ്രമണപഥം താഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കിയിരുന്നു. പേടകത്തിന് സംഭവിച്ച പിഴവുകൾ പരിശോധിച്ചു വരികയാണെന്ന് റഷ്യയുടെ ബഹിരാകാശ പര്യവേഷണ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. പേടകമിറക്കാൻ നിശ്ചയിച്ചിരുന്ന ലാൻഡിങ് സ്‌പെയിസിൽ ഇനി ഇറങ്ങാൻ സാധിക്കുമോ എന്ന ആശങ്കയും ശാസ്ത്രലോകം പങ്കുവയ്ക്കുന്നുണ്ട്.



TAGS :

Next Story