ബ്രാഹ്മണർക്കെതിരായ പരാമര്‍ശം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍
പിന്നോക്ക വിഭാഗം നേതാവ് കൂടിയായ നന്ദകുമാർ ബാഗെലാണ് അറസ്റ്റിലായത്
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ പിതാവ് അറസ്റ്റിൽ. പിന്നോക്ക വിഭാഗം നേതാവ് കൂടിയായ നന്ദകുമാർ ബാഗെലാണ് അറസ്റ്റിലായത്. ബ്രാഹ്മണർക്കെതിരെ നടത്തിയ പരാമർശത്തിലാണ് റായ്പൂര്‍ പൊലീസിന്റെ നടപടി.
ബ്രാഹ്മണർ വിദേശത്ത് നിന്ന് വന്നതാണെന്നും പരിഷ്കരണത്തിന് അവർ തയാറാകണമെന്നും അല്ലെങ്കിൽ ഗംഗയിൽ നിന്നും വോൾഗയിലേക്ക് പോകാമെന്നുമായിരുന്നു നന്ദകുമാർ ബാഗെലിന്റെ പരാമർശം.
അതേസമയം, ആരും നിയമത്തിന് മുകളിലല്ലെന്ന് പിതാവിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ പ്രതികരിച്ചു. പിതാവിനെ താൻ ബഹുമാനിക്കുന്നു. എന്നാല്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയെ അനുകൂലിക്കില്ലെന്നും ഭൂപേഷ് ബാഗെല്‍ പറഞ്ഞു.
Next Story
Adjust Story Font
16