Quantcast

ഛത്തീസ്ഗഡില്‍ ബി.ജെ.പിയുടെ മുന്നേറ്റം

എട്ട് സീറ്റുകളില്‍ ബി.ജെ.പിയും രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    4 Jun 2024 4:08 AM GMT

bjp,BJP won in small places while losing in big placesm,loksabhapoll2024,nda,latestnews
X

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.എട്ട് സീറ്റുകളില്‍ ബി.ജെ.പിയും രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.

ഏപ്രില്‍ 19, 26, മേയ് 7 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണ് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടം നടന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. എക്സിറ്റ് പോളുകള്‍ ബി.ജെ.പിക്കൊപ്പമാണെങ്കിലും വിധി മറ്റൊന്നാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 11 ലോക്സഭാ മണ്ഡലങ്ങളാണ് ഛത്തീസ്ഗഡില്‍ വിധിയെഴുതിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ 9 മണ്ഡലങ്ങള്‍ ബി.ജെ.പി തൂത്തുവാരിയപ്പോള്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിലാസ്പൂർ, ദുർഗ്, സർഗുജ, റായ്ഗഡ് തുടങ്ങിയ സീറ്റുകൾ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ബിജെപിക്കൊപ്പമാണ്. ഇത്തവണ കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങുമെന്നാണ് എക്സിറ്റ് പോള്‍.

TAGS :

Next Story