'അഭിഭാഷകര്‍ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഭരണഘടനയെയും പ്രതിഷ്ഠിക്കണം': ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്
കോടതി വിധികളെക്കുറിച്ചുള്ള അഭിഭാഷകരുടെ അഭിപ്രായപ്രകടനം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ചീഫ് ജസ്റ്റിസ്
ഡല്‍ഹി: അഭിഭാഷകര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഇന്ത്യന്‍ ഭരണഘടനയെയും പ്രതിഷ്ഠിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും അഭിഭാഷകര്‍ അഭിപ്രായപ്രകടനം നടത്തുന്ന പുതിയ പ്രവണത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗ്പൂരില്‍ ഹൈകോടതി ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിഭാഷകര്‍ കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥരാണെന്നും ഞങ്ങളുടെ നിയമ വ്യവഹാരത്തിന്റെ സത്യവും അന്തസ്സും നിങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധികളോട് പ്രതികരിക്കുമ്പോള്‍ അഭിഭാഷകര്‍ സാധാരണക്കാരില്‍ നിന്ന് വേറിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റേതൊരു വ്യക്തിയെയും പോലെ അഭിഭാഷകര്‍ക്കും അവരുടേതായ രാഷ്ട്രീയ ചായ്‌വുകളും വിശ്വാസങ്ങളും ഉണ്ടായിരിക്കുമെന്നും എങ്കിലും അവര്‍ അതിനപ്പുറത്തേക്ക് ഉയരണമെന്നും അവരുടെ ഏറ്റവും ഉയര്‍ന്ന വിശ്വസ്തത കോടതികളോടും ഇന്ത്യന്‍ ഭരണഘടനയോടും ആയിരിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Adjust Story Font
16