Quantcast

വൈരമുത്തുവിനെ വീട്ടിലെത്തി പൊന്നാടയണിയിച്ച് സ്റ്റാലിന്‍; രൂക്ഷവിമര്‍ശനവുമായി ചിന്മയി

'ബ്രിജ് ഭൂഷണ്‍ മുതല്‍ വൈരമുത്തു വരെയുള്ളവര്‍ എപ്പോഴും രക്ഷപ്പെടും. കാരണം രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കുന്നു'

MediaOne Logo

Web Desk

  • Published:

    13 July 2023 4:25 PM GMT

Chinmayi Sripada reacts as CM Stalin visits Vairamuthu at home on his birthday
X

ചെന്നൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമര്‍ശിച്ച് ഗായിക ചിന്മയി. വൈരമുത്തുവിന്‍റെ എഴുപതാം ജന്മദിനത്തിലാണ് എം.കെ സ്റ്റാലിന്‍ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചത്. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ചിന്മയി രംഗത്തെത്തിയത്.

ചിന്മയിയുടെ കുറിപ്പ്

" നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്ന ഒരാളുടെ ജന്മദിനത്തിൽ ആശംസകൾ അറിയിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി നേരിട്ട് വീട്ടിൽ എത്തിയിരിക്കുന്നു. അവാർഡ് ജേതാവായ ഗായികയും വോയ്‌സ് ഓവർ ആർട്ടിസ്റ്റുമായ ഞാൻ, ഇയാൾക്കെതിരെ മീ ടൂ ആരോപിച്ചതിന്റെ പേരിൽ 2018 മുതൽ തമിഴ് ചലച്ചിത്ര രംഗത്ത് വിലക്ക് നേരിടുന്നു. 5 വർഷങ്ങൾ പിന്നിട്ടു. നിയമനടപടികളാണ് നിങ്ങൾക്കുള്ള വലിയ ശിക്ഷ. നീതി തേടാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്.

ഒരു പീഡകനും കവിയുമായ ഒരാള്‍ ഏതൊരു സ്ത്രീയുടെ ശരീരത്തിലും കൈവയ്ക്കാം എന്ന് തീരുമാനിച്ചു. നിരവധി രാഷ്ട്രീയക്കാരുമായി പ്രത്യേകിച്ച് ഡി.എം.കെയുമായുള്ള അടുപ്പം കൊണ്ട് അവളെ നിശബ്ദയാക്കാനായി ഭീഷണിപ്പെടുത്തി. ഒന്നിലധികം പത്മ അവാര്‍ഡുകളും സാഹിത്യ നാടക അക്കാദമി അവാര്‍ഡും ദേശീയ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഞാനടക്കമുള്ള സ്ത്രീകള്‍ എന്തുകൊണ്ട് നേരത്തെ പ്രതികരിച്ചില്ല എന്ന് ചിലര്‍ ചോദിച്ചില്ലേ? ഇതാണ് ഇയാളുടെ ശക്തി.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്. വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ അവരെല്ലാം നിശബ്ദരാണ്. ഇതാണ് ഈ നാടിന്റെ ബലാത്സംഗം ചെയ്യുന്നവരോടുള്ള ക്ഷമാപണ സംസ്‌കാരം. ഇവിടെ ഇവര്‍ ലൈംഗിക കുറ്റവാളികളെ ആഘോഷിക്കുകയും അവര്‍ക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നു. സംവേദനക്ഷമത, അനുതാപം, വിദ്യാഭ്യാസം, അവബോധം എന്നിവ പൂജ്യമാണ്. ബ്രിജ് ഭൂഷണ്‍ മുതല്‍ വൈരമുത്തു വരെയുള്ളവര്‍ എപ്പോഴും രക്ഷപ്പെടും. കാരണം രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കുന്നു.

Summary- Singer Chinmayi Sripada strongly reacted to the recent visit of Tamil Nadu CM MK Stalin to lyricist Vairamuthu Ramasamy's house in Chennai

TAGS :

Next Story