ഹരിയാനയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു
ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികളുടെ അക്രമം അടുത്തിടെയായി വർധിച്ചുവരികയാണ്. ക്രിസ്മസ് ആഘോഷത്തിനിടെ നിരവധി സ്ഥലത്താണ് അക്രമം നടന്നത്.
ഹരിയാനയിലെ അമ്പാലയിൽ അജ്ഞാതർ ക്രിസ്ത്യൻ പള്ളി ആക്രമിച്ച് യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. ഇന്ന് ഉച്ചക്ക് ശേഷമാണ് അക്രമം നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഉച്ചക്ക് 12.30ന് രണ്ടുപേർ മതിൽ ചാടികടന്നാണ് പള്ളി കോമ്പൗണ്ടിൽ കടന്നത്. 1.40 ഓടെ അവർ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.-സാദർ പൊലീസ് സ്റ്റേഷനില് സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് പറഞ്ഞു.
ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികളുടെ അക്രമം അടുത്തിടെയായി വർധിച്ചുവരികയാണ്. ക്രിസ്മസ് ആഘോഷത്തിനിടെ നിരവധി സ്ഥലത്താണ് അക്രമം നടന്നത്. യു.പി, കർണാടക, ഗുരുഗ്രാം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നു.
Adjust Story Font
16