കോയമ്പത്തൂർ കാർ സ്‌ഫോടനം: അസ്വാഭാവിക മരണത്തിനും സ്‌ഫോടനത്തിനും കേസെടുത്ത് എൻഐഎ
കൊല്ലപെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നും പൊട്ടാസ്യം, നൈട്രേറ്റ് തുടങ്ങിയ രാസപദാർഥങ്ങൾ പിടിച്ചെടുത്തുവെന്നും എഫ്.ഐ.ആറിലുണ്ട്.
![കോയമ്പത്തൂർ കാർ സ്‌ഫോടനം: അസ്വാഭാവിക മരണത്തിനും സ്‌ഫോടനത്തിനും കേസെടുത്ത് എൻഐഎ കോയമ്പത്തൂർ കാർ സ്‌ഫോടനം: അസ്വാഭാവിക മരണത്തിനും സ്‌ഫോടനത്തിനും കേസെടുത്ത് എൻഐഎ](https://www.mediaoneonline.com/h-upload/2022/10/28/1328038-untitled-1.webp)
കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടന കേസിൽ എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അസ്വാഭാവിക മരണത്തിനും,സ്ഫോടനത്തിനുമാണ് കേസ് എടുത്തത്.
കൊല്ലപെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നും പൊട്ടാസ്യം, നൈട്രേറ്റ് തുടങ്ങിയ രാസപദാർഥങ്ങൾ പിടിച്ചെടുത്തുവെന്നും എഫ്.ഐ.ആറിലുണ്ട്. ജാമേഷ മുബീന്റെ വീട്ടിൽ നിന്നും ലഭിച്ച നോട്ട് പുസ്തകത്തിൽ ജിഹാദിനെ കുറിച്ച് പറയുന്നുണ്ടെന്നും എൻഐഎ എഫ്‌ഐആറിൽ പറയുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷ്ണർ മുസ്ലീം സംഘടന നേതാക്കളുമായി ചർച്ച നടത്തി.
കേസിലെ ദുരൂഹതകൾ ഒഴിവാക്കി മുഴുവൻ വിവരങ്ങളും പുറത്ത് വിടണമെന്ന് ഇസ്ലാമിക് ഫെഡറേഷൻ ആവശ്യപെട്ടു. ഇസ്ലാമിക് ഫെഡറേഷൻ കോഡിനേറ്റർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏർവാടി സ്വദേശികളായ രണ്ട് പേരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.
Next Story
Adjust Story Font
16