Quantcast

കോയമ്പത്തൂർ കാർ സ്‌ഫോടനം: അന്വേഷണം ഏർവാടിയിലേക്ക്; രണ്ട് പേരെ ചോദ്യം ചെയ്തു

സ്ഫോടനക്കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 Oct 2022 6:13 AM GMT

കോയമ്പത്തൂർ കാർ സ്‌ഫോടനം: അന്വേഷണം ഏർവാടിയിലേക്ക്;  രണ്ട് പേരെ ചോദ്യം ചെയ്തു
X

പാലക്കാട്: കോയമ്പത്തൂർ ഉക്കടം കാർ സ്‌ഫോടനക്കേസിൽ അന്വേഷണം ഏർവാടിയിലേക്കും നീളുന്നു. രണ്ട് പേരെ ചോദ്യം ചെയ്തു. എൻഐഎ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. തമിഴ്‌നാട് സർക്കാർ എൻഐഎ അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു. എൻഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരിലെത്തി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.

അതിനിടെ കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ജമേഷ് മുബീന്റെ ബന്ധു അഫ്‌സർ ഖാനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായാണോ എന്ന് പൊലീസിന് സംശയമുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

ഉക്കടത്ത് നടന്ന സ്‌ഫോടന കേസിൽ പൊലീസ് പിടിയിലായവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. പ്രതികളെ നവംബർ 8 വരെ റിമാന്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story