Quantcast

മാനസികാരോഗ്യം വീണ്ടെടുക്കൂ... ജീവനക്കാർക്ക് 11 ദിവസത്തെ അവധി പ്രഖ്യാപിച്ച് കമ്പനി

തുടർച്ചയായ രണ്ടാം വർഷമാണ് കമ്പനി ജീവനക്കാർക്ക് നീണ്ട അവധി നൽകുന്നത്

MediaOne Logo

Web Desk

  • Published:

    22 Sep 2022 5:39 AM GMT

മാനസികാരോഗ്യം വീണ്ടെടുക്കൂ... ജീവനക്കാർക്ക് 11 ദിവസത്തെ അവധി പ്രഖ്യാപിച്ച് കമ്പനി
X

ന്യൂഡൽഹി: ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ഇത്തരത്തിലുള്ള അവധി നൽകുന്നത്.

'റീസെറ്റ് ആൻഡ് റീചാർജ് ബ്രേക്ക്' ആണിതെന്ന് മീഷോ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബർൺവാൾ ട്വീറ്റ് ചെയ്തു. ഇനിവരുന്ന തിരക്കേറിയ ഉത്സവ സീസണിലെ തിരക്ക് കൂടി കണക്കിലെടുത്താണ് ജീവനക്കാരുടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകിയിരിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു. ഉത്സവ കാല സീസണാകുമ്പോഴേക്കും തിരക്ക് വർധിക്കുമെന്നും അതിന് മുമ്പ് ജീവനക്കാർക്ക് പൂർണമായും വിശ്രമം നൽകുകയാണ് ലക്ഷ്യം.

ഒക്ടോബര് 22 മുതൽ നവംബർ ഒന്നുവരെയായിരിക്കും അവധി. മാനസികാരോഗ്യമാണ് പ്രധാനം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തുടർച്ചയായ രണ്ടാം വർഷമാണ് കമ്പനി ഇത്തരത്തിലുള്ള നീണ്ട ഇടവേള ജീവനക്കാർക്ക് നൽകുന്നത്.

മീഷോ നേരത്തെയും ജീവനക്കാർക്ക് വേണ്ടി ഇത്തരത്തിലുള്ള അവധി പ്രഖ്യാപിച്ചിരുന്നു. കുഞ്ഞുങ്ങളുണ്ടായാൽ പുരുഷന്മാർക്കും 30 ആഴ്ചത്തെ ജെന്‍റര്‍ ന്യൂട്രല്‍ പാരന്‍റല്‍ ലീവ്, ലിംഗമാറ്റ ശസ്ത്രക്രിയക്കായി 30 ദിവസത്തെ അവധിയും മീഷോ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.അസുഖബാധിതരായാൽ എത്രലീവ് വേണമെങ്കിലും എടുക്കാമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story