അതിർത്തിയിൽ സംഘർഷം അയഞ്ഞേക്കും; ഇന്ത്യ-ചൈന ചർച്ചയിൽ പുതുപ്രതീക്ഷ
ഇന്ത്യ നിലപാട് മയപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമായി
ഇന്ത്യ -ചൈന ചർച്ച കഴിഞ്ഞതോടെ അതിർത്തിയിലെ സംഘർഷത്തിന്റെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നയയന്ത്ര സൈനിക ഇടപെടലുണ്ടാകുമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ ധാരണായിരുന്നു. ഇന്ത്യ നിലപാട് മയപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമായി.
ഈ വർഷാവസാനം ബെയ്ജിങ്ങിൽ വച്ച് നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ആതിഥേയ രാജ്യമാണ് അധ്യക്ഷത വഹിക്കുന്നത് എന്നതിനാൽ പങ്കാളികളായ രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് ഒരുപരിധിവരെ വഴങ്ങി കൊടുക്കുകയാണ് കീഴ്വഴക്കം. ഇന്ത്യ -ചൈന -ഭൂട്ടാൻ അതിർത്തി പ്രദേശത്തെ തർക്കം അവസാനിച്ചത് 2017 ലെ ബ്രിക്സ് ഉച്ചകോടിയ്ക്ക് തൊട്ടു മുൻപായിരുന്നു. അന്നും ആതിഥേയർ ചൈനയായിരുന്നു. അതുകൊണ്ടു തന്നെ ഗൾവാൻ താഴ്വരയിലെ അതിർത്തി തർക്കം മോദിയുടെ ചൈന സന്ദർശനത്തിന് മുൻപ് പരിഹരിക്കാൻ കഴിയുമെന്നാണ് നയതന്ത്ര രംഗത്തുള്ളവർ വിശ്വസിക്കുന്നത്.
യുദ്ധത്തോടെ വഷളായ ഇന്ത്യ -ചൈന ബന്ധം ഊഷ്മളമാകുന്നത് രണ്ട് പ്രധാനമന്ത്രിമാരുടെ സന്ദര്ശനത്തോടെയാണ് . 1988 ൽ രാജീവ് ഗാന്ധിയും 2003 ൽ അടൽ ബിഹാരി വാജ്‌പേയിയും ചൈന സന്ദർശിച്ചതോടെയാണ് ശത്രുത വെടിഞ്ഞു സൗഹൃദത്തിന്റെ പാതയിലേക്ക് എത്തുന്നത്. ഇരുരാജ്യങ്ങൾക്കിടയിലെയും മികച്ച ബന്ധത്തിന്റെ അടിസ്ഥാനം അതിർത്തിയിലെ സമാധാനമാന്നെന വാജ്‌പേയിയുടെ വാക്കുകളാണ് ഇന്നലെ നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രി ജയശങ്കറും ആവർത്തിച്ചത്.
Adjust Story Font
16