കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഈ മാസം 30നാണ് തെരഞ്ഞെടുപ്പ് നടക്കുക.
ബെംഗളൂരു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ്.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, നിലവിലെ ശാസ്ത്രസാങ്കേതിക മന്ത്രി എന്‍.എസ് ബോസരാജു, മുന്‍ എം.എല്‍.സി തിപ്പനപ്പ കാമക്‌നൂര്‍ എന്നിവരായിരിക്കും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുക.
ഈ മാസം 30നാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ഥികളും വിജയിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കൗണ്‍സില്‍ മെമ്പര്‍മാരായ ലക്ഷമണ്‍ സവാദി, ആര്‍ ശങ്കര്‍, ചിഞ്ചനാശ്വര്‍ എന്നിവര്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story
Adjust Story Font
16