Quantcast

ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്‍ഡ്യാ സഖ്യം; നാല് മന്ത്രിസ്ഥാനം വേണമെന്ന് കോണ്‍ഗ്രസ്

ഒമർ അബ്ദുല്ല ബുധനാഴ്ച സത്യപ്രതിജ്ജ ചെയ്തേക്കുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    12 Oct 2024 1:15 AM GMT

Kharge with party leader Rahul Gandhi meets  Farooq Abdullah
X

ശ്രീനഗര്‍; ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്‍ഡ്യാ സഖ്യം. നാല് മന്ത്രിസ്ഥാനം വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. ഒമർ അബ്ദുല്ല ബുധനാഴ്ച സത്യപ്രതിജ്ജ ചെയ്തേക്കുമെന്നാണ് സൂചന .

മുഖ്യമന്ത്രിയടക്കം 10 മന്ത്രിമാരാകും ജമ്മു കശ്മീർ മന്ത്രിസഭയിൽ ഉണ്ടാവുക.4 മന്ത്രിസ്ഥാനം വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.എന്നാൽ കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനവും ക്യാബിനറ്റ് റാങ്കുള്ള ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാമെന്നാണ് നാഷണൽ കോൺഫറൻസിന്‍റെ വാഗ്ദാനം. സിപിഐഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയെ മന്ത്രിയാക്കുന്നതിലും ഉടൻ തീരുമാനം ഉണ്ടാകും. നാഷണൽ കോൺഫ്രൻസ് ആവശ്യപ്പെട്ടാൽ വിഷയം ചർച്ച ചെയ്യാം എന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

സർക്കാർ രൂപീകരണത്തിന് അനുമതി തേടി ഒമർ അബ്ദുല്ല ഇന്നലെ ലെഫ്റ്റനന്‍റ് ഗവർണറെ സന്ദർശിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ ബുധനാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം ഹരിയാന മുഖ്യമന്ത്രിയായി നായാബ് സിംഗ് സൈനി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.

TAGS :

Next Story