Quantcast

ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമം തീക്കളി-രാജ്‌നാഥ് സിങ്

ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും ഉത്തർപ്രദേശിലും ബംഗാളിലും സീറ്റ് വർധിക്കുമെന്നും രാജ്നാഥ് സിങ്

MediaOne Logo

Web Desk

  • Published:

    5 May 2024 11:09 AM GMT

Congress playing with fire, risking Hindu-Muslim divide: Union Defence Minister Rajnath Singh, Elections 2024, Lok Sabha 2024
X

രാജ്നാഥ് സിങ്

ന്യൂഡൽഹി: ഹിന്ദു, മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് തീകൊണ്ടാണു കളിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഹിന്ദു-മുസ്‌ലിം കാർഡ് ഉപയോഗിക്കാനാണ് കോൺഗ്രസിന്റെ നോട്ടമെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ ഏജൻസിയായ 'പി.ടി.ഐ'ക്ക് നൽകിയ അഭിമുഖത്തിലാണു പരാമർശം.

''തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കു വേണ്ടി ഹിന്ദു-മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മതത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മതസൗഹാർദം തകർക്കാനാണ് അവർ നോക്കുന്നത്. അവർ മുസ്‌ലിംകളെ വോട്ട് ബാങ്കായി മാത്രം കാണുന്നു.''-രാജ്ഥാന് ആരോപിച്ചു.

ഭീതി പരത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധിക്ക് 'ഫയർ' പോരാട്ടത്തു കൊണ്ട് തീകൊണ്ടാണ് അവർ കളിക്കുന്നത്. ഹിന്ദു-മുസ്‌ലിം കാർഡ് ഉപയോഗിക്കാനാണ് അവർ നോക്കുന്നത്. ജാതിയുടെയും മതത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിച്ചു സർക്കാറുണ്ടാക്കാമെന്നാണ് അവരുടെ വിചാരം. അവർ എന്നും ചെയ്തതും അതുതന്നെയാണ്. അവർക്ക് ഒരു നിർദേശം നൽകാനുണ്ട്; സർക്കാരുണ്ടാക്കാൻ മാത്രമാകരുത് രാഷ്ട്രീയം. രാഷ്ട്രനിർമാണം ആകണം രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് സൂചിപ്പിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ പിന്തുടർച്ചാ നികുതി കൊണ്ടുവരുമെന്ന ആരോപണവും ബി.ജെ.പി നേതാവ് ആവർത്തിച്ചു. കോൺഗ്രസ് നീക്കം രാജ്യത്ത് സാമ്പത്തികമാന്ദ്യം സൃഷ്ടിക്കും. അർജന്റീനയും വെനസ്വലയും ഇതു നടപ്പാക്കി വൻ പ്രത്യാഘാതങ്ങൾ നേരിട്ടിട്ടുണ്ട്. നിക്ഷേപകർക്ക് ഇന്ത്യയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി 370 സീറ്റ് നേടുമെന്ന് രാജ്‌നാഥ് പറഞ്ഞു. എൻ.ഡി.എ സഖ്യം 400 സീറ്റും കടക്കും. പൊതുവെയുള്ള തോന്നലിന്റെ അടിസ്ഥാനത്തിലല്ല, വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഇത്തരമൊരു കണക്ക് പറയുന്നത്. ഉത്തർപ്രദേശിലും ബംഗാളിലും സീറ്റുകൾ വർധിക്കും. തമിഴ്‌നാട്ടിൽ സീറ്റ് ലഭിക്കും. കേരളത്തിൽ അക്കൗണ്ട് തുറക്കും. ആന്ധ്രപ്രദേശിലും തെലങ്കാനയിലും കൂടുതൽ സീറ്റ് ലഭിക്കും. ഒഡിഷയിലും ജാർഖണ്ഡിലും അസമിലുമെല്ലാം സ്ഥിതി മെച്ചപ്പെടും. ചത്തിസ്ഗഢ് തൂത്തുവാരുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

Summary: Congress playing with fire, risking Hindu-Muslim divide: Union Defence Minister Rajnath Singh

TAGS :

Next Story