മോദിക്കും സർക്കാരിനുമെതിരായ പോസ്റ്റുകൾ എക്‌സ് നീക്കുന്നുവെന്ന് കോൺഗ്രസ്
തങ്ങൾ അഭിപ്രായസ്വാതന്ത്രത്തിന് എതിരല്ലെന്നും നിർദേശം വന്നതിലാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും എക്‌സ്
ഡൽഹി: മോദിക്കും കേന്ദ്രസർക്കാരിനുമെതിരായ പോസ്റ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിൽ നിന്ന് നീക്കുന്നുവെന്ന് കോൺഗ്രസ്. ഇലക്ട്രൽ ബോണ്ട് , ഇ.വി.എം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കം ചെയ്യുന്നത്.
തങ്ങൾ അഭിപ്രായസ്വാതന്ത്രത്തിന് എതിരല്ലെന്നും നിർദേശങ്ങൾ വന്നതിനാലാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നും എക്‌സ് അറിയിച്ചു.
എക്‌സിൽ നിന്നും കോൺഗ്രസുമായി ബന്ധപ്പെട്ട നാല് അക്കൗണ്ടുകൾ ഇതുമായി ബന്ധപ്പെട്ട് നീക്കം ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് സംഭവത്തിൽ പ്രതികരിച്ചു
മാർച്ച് 18ന് എ.എ.പി ഇല്കട്രൽ ബോണ്ടിനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത ഫോട്ടോ 'ബോണ്ട് ചോർ' എന്ന പേരിൽ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് നീക്കം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ രണ്ടാം നിബന്ധനക്കെതിരായതുകൊണ്ടാണ് എക്‌സിൽ നിന്നും പോസ്റ്റുകൾ ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
നേതാക്കളുടെയും സ്ഥാനാർഥികളുടെയും പാർട്ടികളുടെയും സ്വകാര്യജീവിതത്തിലെ എല്ലാ വശങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതായിരിക്കണം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെന്നും അത്തരത്തിലുള്ള പോസ്റ്റുകളാണ് നീക്കിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എതിരാളികളെ തരംതാഴ്ത്തുന്ന തരത്തിലുള്ളതും മാന്യവുമല്ലാത്ത പോസ്റ്റുകളും നീക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
Adjust Story Font
16