ഫലം വരുന്നതിന് മുമ്പ് എ.ഐ.സി.സി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം
രാഹുൽ ഗാന്ധിയുടെ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്.
ന്യൂഡൽഹി: ഫലം വരുന്നതിന് മുമ്പ് എ.ഐ.സി.സി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം. രാവിലെ തന്നെ എത്തിയ പ്രവർത്തകരാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. രാഹുൽ ഗാന്ധിയുടെ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്.
എക്‌സിറ്റ്‌പോൾ ഫലങ്ങളിൽ കോൺഗ്രസിന് ആശ്വാസം പകരുന്നുണ്ടെങ്കിലും പൂർണമായും സന്തോഷം നൽകുന്നതല്ല. ഛത്തീസ്ഗഢിലും തെലങ്കാനയിലുമാണ് കോൺഗ്രസിന് പ്രതീക്ഷ. എന്നാൽ വലിയ സംസ്ഥാനങ്ങളായ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന് വലിയ ആശ്വാസം നൽകില്ലെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങളിൽ നിന്നും വ്യക്തകമാകുന്നത്. രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം കോൺഗ്രസിന് തിരിച്ചടിയാണ്.
ഓരോ അഞ്ച് വർഷം കഴിയുംതോറും ഭരണം മാറിവരുന്ന സാഹചര്യമാണ് രാജസ്ഥാനിൽ. എന്നാൽ മധ്യപ്രദേശിൽ പ്രതിപക്ഷത്തായിരുന്നുവെങ്കിലും ഭരണം പിടിക്കുക എളുപ്പമാകില്ലെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തൂക്കുസഭക്കും സാത്യത കാണുന്നു. എല്ലാ സംസ്ഥാനങ്ങളിലും കനത്ത പ്രചാരണമാണ് കോൺഗ്രസ് കാഴ്ചവെച്ചത്.
രാവിലെ എട്ട് മണിയോടെയണ് വോട്ടെണ്ണൽ തുടങ്ങുക. പത്ത് മണിയോടെ ചിത്രം വ്യക്തമാകും. ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിക്കുക. മിസോറാമിലെ വോട്ടെണ്ണൽ നാളെയാണ്.
Summary-Congress supports gather outside the Congress office & burst crackers ahead of the Assembly Election results.
#WATCH | Delhi: Congress supports gather outside the Congress office & burst crackers ahead of the Assembly Election results. pic.twitter.com/DEDKh7kLvD
— ANI (@ANI) December 3, 2023
Adjust Story Font
16