അംബേദ്കര്‍ പരാമര്‍ശം; അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി
ഡല്‍ഹി: കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. രാജി വച്ചില്ലെങ്കിൽ നരേന്ദ്ര മോദി മന്ത്രസഭയിൽ നിന്ന് അമിത് ഷായെ പുറത്താക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
അമിത് ഷായുടെ രാജി വരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും. രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ് കമ്മിറ്റികൾക്ക് എഐസിസി നിർദേശം നൽകി. ഡോ.അംബേദ്കർ പ്രതിമയുടെ മുന്നിൽ നിന്നും പാർലമെൻ്റിലേക്ക് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.
Next Story
Adjust Story Font
16