Quantcast

ശ്രീകോവിലിൽ കയറി ഇളയരാജ; തിരിച്ചിറക്കി ക്ഷേത്ര ഭാരവാഹികൾ

ആചാരപ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാനാവില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    16 Dec 2024 12:09 PM GMT

Controversy after Ilaiyaraaja faces sanctum entry restrictions
X

ചെന്നൈ: ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിന് അകത്ത് കയറി സംഗീതജ്ഞൻ ഇളയരാജ. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ശ്രീകോവിലിൽനിന്ന് ഇളയരാജയെ തിരിച്ചിറക്കി. ആചാരപ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാനാവില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് അദ്ദേഹം തിരിച്ചിറങ്ങുകയായിരുന്നു.

ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അധികൃതർ സ്വീകരിച്ചു. തുടർന്ന് പെരിയ പെരുമാൾ ക്ഷേത്രം, നന്ദാവനം തുടങ്ങിയവയിൽ ദർശനം നടത്തി. ഇതിന് പിന്നാലെ ആണ്ടാൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിച്ചപ്പോഴാണ് ഭാരവാഹികൾ തിരിച്ചിറക്കിയത്. തുടർന്ന് അദ്ദേഹം ശ്രീകോവിലിന് പുറത്തുനിന്ന് പ്രാർഥന നടത്തി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇളയരാജയെ എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി. ജാതി വിവേചനമാണ് ഇളയാരാജക്കെതിരെ ഉണ്ടായത് എന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ സാധാരണയായി പൂജാരിമാരല്ലാതെ ആരും ശ്രീകോവിലിൽ കയറാറില്ലെന്നും ഇളയരാജക്ക് എന്തെങ്കിലും ആശയക്കുഴപ്പം സംഭവിച്ചതാകാമെന്നുമാണ് ഇവർ പറയുന്നത്.

TAGS :

Next Story