Quantcast

'കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഒരു കല്ലെങ്കിലും എറിയാമായിരുന്നു'; ബി.ജെ.പി എം.പി തേജസ്വി സൂര്യ

എം.പിയുടെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു

MediaOne Logo

Web Desk

  • Published:

    29 July 2022 8:02 AM GMT

കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഒരു കല്ലെങ്കിലും എറിയാമായിരുന്നു; ബി.ജെ.പി എം.പി തേജസ്വി സൂര്യ
X

ചിക്കമംഗളൂരു: കോൺഗ്രസാണ് അധികാരത്തിലിരുന്നെങ്കിൽ യുവമോർച്ച അംഗം പ്രവീൺ നെട്ടറുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ ഒരു കല്ലെങ്കിലും എറിയാമായിരുന്നെന്ന് ബിജെപി എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. എം.പിയുടെ ഓഡിയോ ക്ലിപ് വ്യാപകമായി പ്രചരിച്ചതോടെ വൻ വിവാദത്തിനും വഴിതെളിയിച്ചു.

വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഓഡിയോ ക്ലിപ്പ് പ്രചരിച്ചത്. പ്രവീൺ നെട്ടറുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടക്കുന്ന കൂട്ടരാജി നിർത്താൻ ചിക്കമംഗളൂരു ജില്ലാ യുവമോർച്ച പ്രസിഡന്റ് സന്ദീപിനോട് സൂര്യ അഭ്യർത്ഥിക്കുന്ന ഓഡിയോ ക്ലിപ്പിലാണ് തേജസ്വി സൂര്യയുടെ വിവാദ പരാമർശം. കഴിഞ്ഞ ദിവസമാണ് യുവമോർച്ച നേതാവ് പ്രവീൺ നെട്ടറു കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാത്തതിൽ വലിയ പ്രതിഷേധമാണ് പാർട്ടിയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ യുവമോർച്ച പ്രസിഡന്റ് സന്ദീപും രാജിവെച്ചിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് തേജസ്വി സൂര്യ വിളിച്ചത്.

''കൊലപാതകത്തിൽ എനിക്കും ദേഷ്യമുണ്ട്, പക്ഷേ ബിജെപി അധികാരത്തിലുള്ളതിനാൽ ഞങ്ങൾക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. കോൺഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നെങ്കിൽ പ്രവർത്തകർക്ക് കല്ലെങ്കിലും എറിയാമായിരുന്നു' എന്നാണ് അദ്ദേഹം സന്ദീപിനോട് പറയുന്നത്. നേരത്തെ ഉദയ്പൂരിൽ കനയ്യ ലാലിലെ കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പൗരന്മാർക്കും സംരക്ഷണം നൽകാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന തേജസ്വിനി പരാമർശം ഏറെ വിവാദമായിരുന്നു.

TAGS :

Next Story