Quantcast

ആധാര്‍ കാര്‍ഡിന്‍റെ രൂപത്തില്‍ ഒരു വിവാഹ ക്ഷണക്കത്ത്; വൈറലായ ഡിസൈനിനു പിന്നില്‍...

ജഷ്പൂർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥനാണ് ലോഹിത് സിങ്

MediaOne Logo

Web Desk

  • Published:

    8 Feb 2022 8:00 AM GMT

ആധാര്‍ കാര്‍ഡിന്‍റെ രൂപത്തില്‍ ഒരു വിവാഹ ക്ഷണക്കത്ത്; വൈറലായ ഡിസൈനിനു പിന്നില്‍...
X

മറ്റുള്ള വിവാഹങ്ങളില്‍ നിന്നും സ്വന്തം കല്യാണം വ്യത്യസ്തമാക്കണമെന്ന് ചിന്തിക്കുന്നവരാണ് പലരും. ആ ചിന്തയില്‍ സേവ് ദ ഡേറ്റ് മുതല്‍ വിവാഹം വരെയുള്ള കാര്യങ്ങളില്‍ അടിമുടി വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കും. ഛത്തീസ്ഗഡ് സ്വദേശിയായ ലോഹിത് സിങ് എന്ന യുവാവ് തന്‍റെ വിവാഹ ക്ഷണക്കത്താണ് വെറൈറ്റിയാക്കിയത്. ആധാര്‍ കാര്‍ഡിന്‍റെ രൂപത്തിലായിരുന്നു സിങിന്‍റെ ക്ഷണക്കത്ത്.

ജഷ്പൂർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥനാണ് ലോഹിത് സിങ്. ആധാർ കാർഡിന്‍റെ രൂപത്തിൽ ക്ഷണക്കത്ത് ഒരുക്കിയതിന് പിന്നിലുമുണ്ട് ചില കാരണങ്ങൾ. തന്‍റെ ജോലിയോടുള്ള താത്പര്യം കൊണ്ടാണ് സിങ് ഇത്തരമൊരു കാര്‍ഡ് ഡിസൈന്‍ ചെയ്തത്. ഗ്രാമത്തിലുള്ളവർക്ക് വേണ്ടി നടത്തുന്ന ഒരു പൊതുസേവനാ കേന്ദ്രത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്, അവിടെ ഗ്രാമവാസികൾക്ക് വേണ്ടി ആധാർ കാർഡ് ചെയ്തുകൊടുക്കുന്നതും ഇദ്ദേഹമാണ്.

ആധാർ കാർഡിലെ ആധാർ നമ്പറിന്‍റെ സ്ഥാനത്ത് വിവാഹ തിയതി എഴുതിയിരിക്കുന്നത്. വരന്‍റെ പേര്, വധുവിന്‍റെ പേര്, വിവാഹസ്ഥലം – എല്ലാം ആധാർ ശൈലിയിലാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്, ഇതുകൂടാതെ കോവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടുന്നതിനായി നമ്മൾ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഈ കത്തിൽ ചേർത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ഇതിനോടകം കാര്‍ഡ് വൈറലായിട്ടുണ്ട്.

TAGS :

Next Story