കോൺഗ്രസ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കോടതി നിർദേശം
പകർപ്പാവകാശ കേസിൽ ബെംഗളുരു കോടതിയാണ് ട്വിറ്ററിന് നിർദേശം നൽകിയത്.
ന്യൂഡൽഹി: കോൺഗ്രസ് ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ കോടതി നിർദേശം. പകർപ്പാവകാശ കേസിൽ ബെംഗളുരു കോടതിയാണ് ട്വിറ്ററിന് നിർദേശം നൽകിയത്.
ഇതോടൊപ്പം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ടും ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. കെ.ജി.എഫ് 2 സിനിമയിലെ ഗാനം അനുമതി ഇല്ലാതെ കോൺഗ്രസ് ഉപയോഗിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോയിൽ ആണ് ഇതുപയോഗിച്ചത്. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. എം.ആർ.ടി മ്യൂസികിനാണ് ഗാനത്തിന്റെ പകർപ്പവകാശം.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിലാണ് എം.ആർ.ടി മ്യൂസിക് പരാതി നൽകിയത്. പരാതിയിൽ ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Adjust Story Font
16