Quantcast

കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി; ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കും

ശാസ്ത്ര മാസിക ലാൻസെറ്റിന്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്സിൻ വികസിപ്പിച്ച ഹൈദരാബാദ് കമ്പനി ഭാരത് ബയോടെക് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-12 09:27:06.0

Published:

12 Nov 2021 6:58 AM GMT

കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി; ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കും
X

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി. ശാസ്ത്ര മാസിക ലാൻസെറ്റിന്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്സിൻ വികസിപ്പിച്ച ഹൈദരാബാദ് കമ്പനി ഭാരത് ബയോടെക് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ അപകടകാരിയായത് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണ്. ഇതിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്സിനുള്ളത്. ഡെൽറ്റയ്ക്കെതിരെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

130 കോവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ രോഗലക്ഷണമുള്ളവർക്കെതിരെ 77.8 ശതമാനം ഫലപ്രദമാണ് എന്ന് കണ്ടെത്തി. കടുത്ത രോഗലക്ഷണമുള്ളവർക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നത്.

TAGS :

Next Story