Quantcast

'റിപ്പോർട്ടുകള്‍ അടിസ്ഥാനരഹിതം'; കോവിൻ പോർട്ടലിലെ വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ

കോവിൻ പോർട്ടലിലെ വിവര ചോർച്ചയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി അർജുൻ മേഘ്വാള്‍ മീഡിയവണിനോട്‌

MediaOne Logo

Web Desk

  • Published:

    12 Jun 2023 12:52 PM GMT

റിപ്പോർട്ടുകള്‍ അടിസ്ഥാനരഹിതം; കോവിൻ പോർട്ടലിലെ വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ
X

ന്യൂഡല്‍ഹി: കോവിൻ പോർട്ടലിൽ വിവര ചോർച്ചയിൽ പ്രതിരോധത്തിലായി കേന്ദ്ര സർക്കാർ. കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കോവിൻ പോർട്ടലിലെ വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. വിവര ചോർച്ച സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും അടിസ്ഥാനരഹിതമാണ് എന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു.

മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് എന്നും കോവിനിലെ വിവരങ്ങളിലേക്ക് നേരിട്ട കടന്നു കയറിയതായി കാണുന്നില്ലന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ പേര്, വാക്സിനേഷനായി നൽകിയ തിരിച്ചറിയൽ രേഖയുടെ നമ്പർ, ജനനത്തീയതി, വാക്സീൻ എടുത്ത കേന്ദ്രം എന്നി വിവരങ്ങളാണ് ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു.

ഡാറ്റ ചോർച്ച സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ടെല​ഗ്രാം ബോട്ടിന്റെ പ്രവർത്തനം നിലച്ചു. അതേസമയം, കോവിൻ പോർട്ടലിലെ വിവര ചോർച്ചയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി അർജുൻ മേഘ്വാള്‍ മീഡിയവണിനോട്‌ പ്രതികരിച്ചു. കോവിന്‍ പോര്‍ട്ടലിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ മുൻപും ഉയര്‍ന്നിരുന്നു എന്നാൽ ഡാറ്റകളെല്ലാം സുരക്ഷിതമന്നായിരുന്നു കേന്ദ്രസർക്കാർ വാദം.


TAGS :

Next Story