കേരളത്തില്‍ 18 ദിവസം, യു.പിയില്‍ 2 ദിവസം; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സി.പി.എം
'ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ പോരാടാന്‍ വിചിത്രവഴികള്‍'
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സി.പി.എം. ബി.ജെ.പിയോടും ആർ.എസ്.എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്ര 18 ദിവസം കേരളത്തിലൂടെയാണെന്ന് സി.പി.എം വിമര്‍ശിച്ചു. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സി.പി.എം കുറ്റപ്പെടുത്തി.
"ഭാരതത്തിന്‍റെ ഐക്യത്തിനു വേണ്ടിയോ അതോ സീറ്റിന് വേണ്ടിയോ? കേരളത്തില്‍ 18 ദിവസം, യു.പിയില്‍ 2 ദിവസം. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ പോരാടാന്‍ വിചിത്രവഴികള്‍"- രാഹുലിന്റെ കാരിക്കേച്ചര്‍ പങ്കുവെച്ചാണ് സി.പി.എം ട്വീറ്റ് ചെയ്തത്.
പിന്നാലെ സി.പി.എമ്മിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ഭാരത് ജോഡോ ഇങ്ങനെ ആസൂത്രണം ചെയ്തത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും സി.പി.എം പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുണ്ട് മോദിയുടെ നാട്ടിൽ ബി.ജെ.പിയുടെ എ ടീമായ പാർട്ടിയാണ് ഇങ്ങനെയൊരു വിലകുറഞ്ഞ വിമർശനം നടത്തുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 150 ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് സെപ്തംബർ ഏഴിനാണ് തുടങ്ങിയത്. തമിഴ്നാട്ടില്‍ തുടങ്ങിയ ജാഥ ഇന്നലെ കേരളത്തിലെത്തി. കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ആകെ 3500 കിലോമീറ്റർ സഞ്ചരിച്ച് പദയാത്ര സമാപിക്കും.
Adjust Story Font
16