Quantcast

ത്രിപുരയിൽ സി.പി.എം പ്രവർത്തകനെ അടിച്ചുകൊന്നു; ബി.ജെ.പി നേതാവ് അറസ്റ്റിൽ

കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

MediaOne Logo

Web Desk

  • Updated:

    20 Feb 2023 5:04 AM

Published:

20 Feb 2023 3:25 AM

Tripura, cpm, bjp
X

Tripura

അഗർത്തല: ത്രിപുരയിൽ സി.പി.എം പ്രവർത്തകനെ ബി.ജെ.പിക്കാർ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ തെലിയമുറ ബഗൻബസാറിൽ ദിലീപ് ശുക്ല ദാസ് (55) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനം നടത്താൻ വിട്ടുകൊടുക്കാതിരുന്ന പൊലീസ് നടപടി സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിലാപയാത്രയും പൊലീസ് തടഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടൗണിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപിന്റെ മകൻ ബിശ്വജിത് ദാസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്. ശനിയാഴ്ചയാണ് ദിലീപ് ശുക്ല ദാസിനെ കൃഷ്ണ കമൽദാസ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്.

എന്നാൽ, സംഭവം വ്യക്തിവൈരാഗ്യത്തിന്റെ ഫലമാണെന്നും ഇതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും ഖോവായ് ജില്ലാ പൊലീസ് സൂപ്രണ്ട് രതി രഞ്ജൻ ദേബ്‌നാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

TAGS :

Next Story