Quantcast

ചൂടുള്ള ബിരിയാണി കിട്ടിയില്ല, ഹോട്ടലിൽ കൂട്ടയടി

ന്യൂ ഇയർ രാവിലാണ് കൂട്ടയടി നടന്നത്

MediaOne Logo

Web Desk

  • Published:

    1 Jan 2024 2:51 PM GMT

ചൂടുള്ള ബിരിയാണി കിട്ടിയില്ല, ഹോട്ടലിൽ കൂട്ടയടി
X

ഹോട്ടലിൽ നിന്ന് ചൂടുള്ള ബിരിയാണി കിട്ടാത്തതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ ഉപഭോക്താവും ജീവനക്കാരും തമ്മിൽ കൂട്ടയടി. ന്യൂ ഇയർ തലേന്നാണ് ഹൈദരബാദിലെ ഗ്രാൻഡ് ഹോട്ടലി​ൽ ബിരിയാണിയുടെ ചൂടിനെ ​ചൊല്ലി കൂട്ടയടി നടന്നത്.

ബിരിയാണി ലഭിച്ചപ്പോൾ ചൂട് പോരെന്ന് പറഞ്ഞു ഭക്ഷണം ഓർഡർ ചെയ്തവരും വെയിറ്ററും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടയിൽ ​വെയ്റ്ററെ കസ്റ്റമറിലൊരാളാൾ കൈയേറ്റം ചെയ്തു. പിന്നീട് ഹോട്ടലിലെ മറ്റ് വെയ്റ്റർമാരും ജീവനക്കാരും സംഘടിച്ചെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ കൂട്ടത്തല്ലായി.

ഹോട്ടലിലെ കസേരകളും പാത്രങ്ങളും സംഘർഷത്തിനിടയിൽ തകർന്നു. പുറത്ത് വന്ന വിഡിയോയിൽ ഹോട്ടൽ ജീവനക്കാർ ഉപഭോക്താക്കൾക്ക് നേ​രെ വടിയും കസേരകളും എറിയുന്നത് കാണാം. പരാതിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ കേ​സെടുത്തതായി പൊലീസ് അറിയിച്ചു.

TAGS :

Next Story