Quantcast

കനയ്യയുടേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയെന്ന് ഡി.രാജ

പാര്‍ട്ടി വ്യക്ത്യാധിഷ്ഠിതമല്ല. അത്ഭുത വിദ്യയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജെ.എന്‍.യു സമരം ആരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    28 Sep 2021 1:01 PM GMT

കനയ്യയുടേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയെന്ന് ഡി.രാജ
X

സി.പി.ഐ വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാറിന്റെ നടപടി കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകള്‍ വരികയും വഞ്ചിച്ചു പോവുകയും ചെയ്യും. സി.പി.ഐ മുന്നോട്ടുപോവുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സി.പി.ഐ-കോണ്‍ഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.

പാര്‍ട്ടി വ്യക്ത്യാധിഷ്ഠിതമല്ല. അത്ഭുത വിദ്യയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജെ.എന്‍.യു സമരം ആരംഭിച്ചത്. സെപ്തംബര്‍ ആദ്യം ചേര്‍ന്ന സി.പി.ഐ ദേശീയ യോഗത്തില്‍ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും കനയ്യ ഉയര്‍ത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോള്‍ പോലും പാര്‍ട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. കനയ്യ പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി.രാജ പറഞ്ഞു.

അതേസമയം കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കനയ്യയുടെ തീരുമാനം നിര്‍ഭാഗ്യകരമാണ്. സി.പി.ഐ വിട്ടു കനയ്യ പോവില്ല എന്നാണ് കരുതിയത്. അങ്ങനെയാണ് സി.പി.ഐ നേതൃത്വം തന്നോട് പറഞ്ഞതെന്നും കാനം പറഞ്ഞു.

TAGS :

Next Story