തമിഴ്‌നാട്ടിൽ ബുള്ളറ്റ് ഓടിച്ചതിന് ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയെന്ന് പരാതി
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ അയ്യാസാമി എന്ന യുവാവാണ് ക്രൂരമർദനത്തിന് ഇരയായത്.

ചെന്നൈ: ബുള്ളറ്റ് ഓടിച്ചതിന് ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. അയ്യാസാമി എന്ന യുവാവാണ് ക്രൂരമർദനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം കോളജിൽ നിന്ന് തിരിച്ചുവരുമ്പോൾ മൂന്നുപേർ യുവാവിനെ റോഡിൽ തടഞ്ഞുനിർത്തി ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു.
അക്രമികളിൽ നിന്ന് ഓടിരക്ഷപ്പെട്ട അയ്യാസാമിയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. യുവാവ് നിലവിൽ മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യാസാമിയെ ഉടൻ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
#Casteism Manuwadi people chopped off the hand of a Dalit youth for riding a Bullet bike, he was also humiliated on caste basis, when he was admitted in the hospital, his house was also looted, this incident is very painful. The incident took place in Tamilnadu's Sivagangai. pic.twitter.com/ejw30zl3kT
— The Dalit Voice (@ambedkariteIND) February 13, 2025
സംഭവവുമായി ബന്ധപ്പെട്ട് മേൽജാതിക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ആദി ഈശ്വരൻ, വല്ലരസു എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത 294 (ബി), 126, 118(1), 351 (3) വകുപ്പുകൾ പ്രകാരവും പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
Adjust Story Font
16