Quantcast

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു: ബി.ജെ.പി നേതാവ് ശ്രീകാന്ത് ശർമ്മ

ജൂലൈ 10 ന് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയം ലഭിക്കുമെന്നും ശർമ്മ

MediaOne Logo

Web Desk

  • Published:

    26 Jun 2024 3:49 PM GMT

Days of Congress government in Himachal Pradesh are numbered: BJP leader Srikanth Sharma,bjp,congress,latest news,ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു: ബി.ജെ.പി നേതാവ് ശ്രീകാന്ത് ശർമ്മ
X

ഷിംല: ഹിമാചൽ പ്രദേശിൽ സുഖ്വീന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് മുതിർന്ന ബിജെപി നേതാവ് ശ്രീകാന്ത് ശർമ്മ. വൈകാതെ തന്നെ സർക്കാർ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി നേതാക്കളുടെ യോഗത്തിലാണ് ശർമ്മ സുഖ്വീന്ദർ സർക്കാറിനെ കടന്നാക്രമിച്ചത്.

സംസ്ഥാനത്തെ ജനങ്ങൾ ഈ സർക്കാരിൽ മടുത്തുവെന്നും ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുഖു സർക്കാരിന്റെ നയങ്ങളിലും നടപടികളിലും ഹിമാചൽ പ്രദേശിലെ ജനങ്ങൾ നിരാശരാണ്. സംസ്ഥാനത്ത് ബിജെപി ശക്തമാണെന്നും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറിക്കൂടിയായ ശർമ്മ പറഞ്ഞു. മൂന്ന് സ്വതന്ത്ര എം.എൽ.എ മാർ രാജിവെച്ചതിനെ തുടർന്ന് ദെഹ്‌റ, ഹമിർപുർ, നലഗർ എന്നീ സീറ്റുകളിലേക്ക് അടുത്തമാസം 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഫെബ്രുവരിയിൽ, ബജറ്റ് സമയത്ത് സുഖു സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള വിപ്പ് ലംഘിച്ചതിന് കോൺഗ്രസ് വിമതരുടെ അയോഗ്യതയെത്തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്ന ആറ് നിയമസഭാ സീറ്റുകൾളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടന്നിരുന്നു. അതിലെ ആറിൽ നാലു സീറ്റിലും വിജയം കോൺഗ്രസിനൊപ്പമായിരുന്നു.

TAGS :

Next Story