Quantcast

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് പോസിറ്റീവ്

മന്ത്രി ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.

MediaOne Logo

Web Desk

  • Published:

    20 April 2023 9:51 AM GMT

Rajnath singh covid positive news
X

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്.

വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഡോക്ടർമാരുടെ സംഘം മന്ത്രിയെ പരിശോധിച്ച ശേഷമാണ് ഹോം ക്വാറന്റൈൻ നിർദേശിച്ചത്. നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്. വിശ്രമിക്കാനാണ് ഡോക്ടർമാരുടെ നിർദേശം.

TAGS :

Next Story