ദീപാവലി ആഘോഷം; മലിനവായുവില്‍ മുങ്ങി ഡല്‍ഹി, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയില്‍
ഗുണനിലവാര തോത് 450ലെത്തി നില്‍ക്കുകയാണ്, വരും ദിവസങ്ങളിൽ വായുമലിനീകരണം കൂടുമെന്നാണ് മുന്നറിയിപ്പ്
ദീപാവലി ആഘോഷത്തിനു പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും കൂടി. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 450ലെത്തി. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതോടെ തലസ്ഥാന നഗരിയില്‍ ആകാശം ചാര നിറത്തിലായി.
പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഈ സമയം വളരെ മോശം വായുവായാണ് കണക്കാക്കുന്നത്.
മൂടൽമഞ്ഞുള്ളതിനാൽ നഗരത്തിൽ കാഴ്ചയുടെ ദുരപരിധി കുറഞ്ഞതായും രണ്ടുദിവസത്തിനുള്ളിൽ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നു. ഗാസിയാബാദ്, ദുർഗാപൂർ, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങളില്‍ വായുവിന്റെ ഗുണനിലവാര സൂചിക 500 അടുത്തെത്തി.
Adjust Story Font
16