Quantcast

ഡൽഹി- ബാംഗ്ലൂർ സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു; യാത്രക്കാർ പ്രതിഷേധത്തിൽ

  • ഇന്നലെ രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടില്ല

MediaOne Logo

Web Desk

  • Published:

    5 July 2024 6:37 PM GMT

ഡൽഹി- ബാംഗ്ലൂർ സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു; യാത്രക്കാർ പ്രതിഷേധത്തിൽ
X

ന്യൂഡൽ​ഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഡൽഹി- ബാംഗ്ലൂർ സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാലാണ് പ്രതിഷേധം. ഇന്നലെ രാത്രി 9.45ന് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. വിമാനത്താവളത്തിൽ മലയാളികൾ അടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്. വിമാന കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

TAGS :

Next Story