Quantcast

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും

ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽ കെജ്‌രിവാൾ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

MediaOne Logo

Web Desk

  • Published:

    17 Sep 2024 12:51 AM GMT

Delhi chief minister Kejriwal will resigned
X

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ഇന്ന് രാജിവെക്കും. ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. അതിഷി, സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.

രാവിലെ 11ന്് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിലാണ് ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ചേരുക. പുതിയ മുഖ്യമന്ത്രിയെ യോഗത്തിൽ കെജ്രിവാൾ പ്രഖ്യാപിക്കും. വൈകിട്ട് 4.30ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയെ കണ്ട് കെജ്‌രിവാൾ രാജിക്കത്ത് കൈമാറും.

സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപി രാഘവ് ഛദ്ദ, ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, കെജ്രിവാളിന്റെ ഭാര്യ സുനിത എന്നവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. അതിഷിയോ സുനിതയോ വന്നാൽ ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകും.

TAGS :

Next Story