Quantcast

ലഫ്റ്റനന്റ് ഗവർണർക്കെതിരായ അപകീർത്തി കേസ്; മേധാ പട്കർ കുറ്റക്കാരിയെന്ന് ഡൽഹി കോടതി

2003ലെ കേസിലാണ് ഡൽഹി സാകേത് കോടതിയുടെ നടപടി

MediaOne Logo

Web Desk

  • Updated:

    2024-05-24 15:27:06.0

Published:

24 May 2024 2:09 PM GMT

Medha Patkar
X

 മേധാ പട്കർ 

ഡൽഹി: ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ നർമദാ ബച്ചാവോ ആന്ദോളൻ നേതാവ് മേധാ പട്കർ കുറ്റക്കാരിയെന്ന് ഡൽഹി കോടതി. 2003ലെ കേസിലാണ് ഡൽഹി സാകേത് കോടതിയുടെ നടപടി. രണ്ടുവര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം. ശിക്ഷ പിന്നീട് കോടതി വിധിക്കും. സാകേത് കോടതിയുടെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയാണ് അപകീർത്തിക്കേസിൽ മേധാ പട്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരുന്ന സമയത്താണ് വി.കെ സക്‌സേനയും മേധയും തമ്മിലുള്ള നിയമപോരാട്ടത്തിന്റെ തുടക്കം. തനിക്കും നര്‍മ്മദ ബചാവോ ആന്ദോളനുമെതിരെ പരസ്യം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി മേധയാണ് ആദ്യം കോടതിയ സമീപിച്ചത്. തുടര്‍ന്ന്, തനിക്കെതിരെ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് സക്‌സേന കോടതിയെ സമീപ്പിക്കുകയായിരുന്നു. ഒരു ടെലിവിഷൻ ചാനലിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി. 'ദേശസ്നേഹിയുടെ യഥാർത്ഥ മുഖം' എന്ന തലക്കെട്ടിൽ 2000 നവംബർ 25-നു മേധാ പുറപ്പെടുവിച്ച പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലുമാണ് സക്സേന ഹരജി ഫയൽ ചെയ്തത്.

TAGS :

Next Story